തൊടുപുഴ: തൊടുപുഴയുടെ മുൻ എം.എൽ.എ, ഇടുക്കി മുൻ എം.പി എന്നീ നിലകളിൽ പ്രവർത്തിച്ച പിടി തോമസിന്റെ നിര്യാണത്തിൽ തൊടുപുഴയിൽ ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സി പി മാത്യു അദ്ധ്യക്ഷത വഹിച്ചു പി ജെ ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ ,ജോസ് കുറ്റിയാനി എക്‌സ് എം.എൽ.എ,കെ. കെ ശിവരാമൻ ,എം എസ് മുഹമ്മദ് പി പി സാനു ,അ ഡ്വ. സി കെ വിദ്യാസാഗർ നൗഫൽ മൗലവി കെ ഐ ആന്റണി സുരേഷ് ബാബു അഡ്വ. കെ എസ് സിറിയക് സി കെ ശിവദാസ് മാർട്ടിൻ മാണി മുൻസിപ്പൽ ചെയർമാൻ സനീഷ്. ജോർജജ് . ഫാ.ജോസഫ് കുന്നത്ത് ,പ്രൊഫ. വിൻസന്റ് മാളിയേക്കൽ എൻ.വിനോദ് കുമാർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം ശ്രീനിവാസൻ കോൺഗ്രസ് നേതാക്കളായ അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അഡ്വ. ഇ. എം. ആഗസ്തി റോയ് കെ പൗലോസ് അഡ്വ ജോയ് തോമസ് സുലൈമാൻ റാവുത്തർ എക്‌സ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനുസ്മരണ പ്രമേയം ഡി.സി.സി ജനറൽ സെക്രട്ടറി ടി ജെ പീറ്റർ അവതരിപ്പിച്ചു.