കരിമണ്ണൂർ :എസ്.എൻ.ഡി.പിയോഗം കരിമണ്ണൂർ ശാഖ സംയുക്ത വാർഷിക പൊതുയോഗം 26 ന് രാവിലെ 10.30 ന് ശാഖാ ഗുരുമന്ദിരം ഹാളിൽ നടക്കും. യൂണിയൻ വൈസ്‌ചെയർമാൻ ഡോ.കെ.സോമൻ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജികല്ലാറയിൽ ഉദ്ഘാടനം ചെയ്യും. വൈക്കം ബെന്നി ശാന്തി മുഖ്യ പ്രഭാഷണം നടത്തും. ശാഖാസെക്രട്ടറി വി.എൻ രാജപ്പൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖ പ്രസിഡന്റ് വി.എൻ മാധവൻ സ്വാഗതം പറയും.