 
ഇടവെട്ടി: കനാലിന്റെ അറ്റകുറ്റപണികൾ ഇനിയും തീർന്നിട്ടില്ല. നവംബറിലും മഴ തുടർന്നതോടെ അറ്റകുറ്റപണികൾ ആരംഭിക്കാൻ ഏറെ വൈകുകയായിരുന്നു. നിലവിൽ ഇരു കനാലുകളിലും പൊട്ടിപൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് പരോഗമിക്കുന്നത്. കനാലിന്റെ താഴ്ഭാഗവും വശങ്ങളിലുള്ള ബണ്ടിന്റെ ഇരു വശങ്ങളുമാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നത്. ഇടവെട്ടി, പട്ടയംകവല കനാൽ റോഡിലും ഇതിന്റെ ഭാഗമായി ജോലികൾ നടന്ന് വരികയാണ്. ഇരുവശങ്ങളും 150 മീറ്ററോളം വീതിയിലാണ് ഇവിടെ പുതുക്കി പണിയുന്നത്. വശങ്ങൾ പൊളിഞ്ഞ സ്ഥലത്ത് ആദ്യം മിറ്റൽ പതിപ്പിച്ച ശേഷം ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയാണ്. സമാനമായി മറ്റ് പലയിടത്തും ജോലികൾ നടക്കുന്നുണ്ട്. ഡിസംബർ ഒന്നിനാണ് കനാലിന്റെ ശൂചീകരണ ജോലികൾ ആരംഭിച്ചത്. ഇത് തീരാനും ഇനി രണ്ടാഴ്ചയോളമെടുക്കും.