തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി വീണ്ടും കെ.കെ. കൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു. എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഇലക്ഷൻ ഓഫീസർ പി.ജി. ജയചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വൈസ് പ്രസിഡന്റായി എം.ബി. ധർമ്മാംഗദകൈമൾ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി ഡോ. പി.സി. രവീന്ദ്രനാഥ് എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു. യൂണിയൻ ഭരണസമിതിയംഗങ്ങൾ:- പി.ആർ.ശിവശങ്കരൻനായർ (വെങ്ങല്ലൂർ വടക്ക്), എസ്. ശ്രീനിവാസൻ (തൊടുപുഴ വെസ്റ്റ്), കെ.പി. ചന്ദ്രഹാസൻ (മണക്കാട് കിഴക്ക്), കെ.എസ്. വിജയൻ (കാഞ്ഞിരമറ്റം), ടി.ജി. ബിജു (കോടിക്കുളം) ടി.കെ. സുധി (കഞ്ഞിക്കുഴി),​ പി.എസ്. രാധാകൃഷ്ണൻ (മുട്ടം), എ.എൻ. ദിലീപ്കുമാർ (കരിമണ്ണൂർ),​ മധുസൂദനൻ നായർ (കാപ്പ്),​ ഡോ. പി. കേസരി (മണക്കാട്),​ എസ്.എൻ. മേനോൻ (കുടയത്തൂർ), ടി.ആർ. കൃഷ്ണൻകുട്ടി (അരിക്കുഴ),​ സി.സി. അനിൽകുമാർ (ആലക്കോട്),​ യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ:- കെ.എ.മോഹനൻ (ഉടുമ്പന്നൂർ),​ സുരേഷ്‌കുമാർ ബി (വെങ്ങല്ലൂർ),​ എൻ.കെ. രാധാകൃഷ്ണൻ (കോലാനി),​ വി.കെ. കൃഷ്ണൻ നായർ (കല്ലൂർക്കാട്).​ യൂണിയൻ സെക്രട്ടറി കെ.ആർ ജയപ്രകാശ് യോഗത്തിൽ നന്ദി പറഞ്ഞു.