camp
എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'അതിജീവനം- 2021" കഞ്ഞിക്കുഴി എസ്.എൻ ഹയർസെക്കൻഡറി സ്‌കൂളിൽ മാനേജർ സി.പി. സുദർശനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജിജിമോൾ, പി.ടി.എ പ്രസിഡന്റ് സനോജ് ചേന്നാട്ട്, എൻ.എസ്.എസ് ഇടുക്കി അടിമാലി പി.എ.സി മെമ്പർ അഭീഷ് സി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രദീപ് എം.എം, സുകുമാരൻ കുന്നുംപുറത്ത്, എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖാ പ്രസിഡന്റ് ശിവദാസ് പാലയ്ക്കാകുഴിയിൽ എന്നിവർ പങ്കെടുത്തു.