തൊടുപുഴ: രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം തൊടുപുഴയിൽ ബിജെപി കാര്യാലയത്തിൽ നടന്നു. ഒ.ബി.സി മോർച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് കെ.എൻ. സജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി സുദീപ്, ജില്ലാ സെക്രട്ടറി ബി. വിജയകുമാർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി,​ ശ്രീവിദ്യ രാജേഷ്, പാർലമെന്ററി പാർട്ടി ലീഡർ പി.ജി. രാജശേഖരൻ, മേഖല സെക്രട്ടറി ടി.എച്ച്. കൃഷ്ണകുമാർ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സഹജൻ, നേതാക്കളായ സോമശേഖരൻ, അജിമോൻ, ശ്രീകാന്ത്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് ബേബി എന്നിവർ സംസാരിച്ചു.