ഉടുമ്പന്നൂർ: യുവജനസമാജം ലൈബ്രറിയുടെ വാർഷിക പൊതുയോഗം ഉടുമ്പന്നൂർ വി.കെ. ഡെക്കറേഷൻ ഹാളിൽ നടന്നു. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി.കെ. രാജീവ് ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.