മുട്ടം: നമ്പർ പ്ലേറ്റ് ഇല്ലാതെ കുഴൽ കിണർ നിർമ്മാണ സാമഗ്രഹികളുമായി ലോറി റോഡിലൂടെ പായുന്നു. കഴിഞ്ഞ ദിവസമാണ് മുട്ടത്ത് സംസ്ഥാന പാതയിലൂടെ തമിഴ്നാട്ടിൽ നിന്നെന്ന് സംശയിക്കുന്ന ലോറി നമ്പർ പ്ലേറ്റ് ഇല്ലാതെ സഞ്ചരിച്ചത്. ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് നിരത്തിൽ ശക്തമായ പരിശോധന ഉള്ളപ്പോഴാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ ലോറി നിരത്തിലൂടെ ഓടുന്നത്.