car
പുള്ളിക്കാനം റൂട്ടിൽ ലോറി തട്ടി അപകടത്തിൽപെട്ട കാർ. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല

കാഞ്ഞാർ: നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. മൂലമറ്റം വാഗമൺ റോഡിലെ പുള്ളിക്കാനത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഹെയർപിൻ വളവിൽ നിന്ന് കാർ താഴേക്ക് വീണെങ്കിലും ഓടയിൽ ചാടി നിന്നതിനാൽ സമീപത്തെ കൊക്കയിലേക്ക് പതിച്ചില്ല. വാഗമൺ സന്ദർശനത്തിനെത്തിയ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി മറ്റ് വാഹനങ്ങളിൽ എത്തിയവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.