തൊടുപുഴ: കാരിക്കോട് അണ്ണാമല നാഥർ മഹാദേവക്ഷേത്രത്തിൽ സൗജന്യ വിത്ത് വിതരണവും പഞ്ചഗവ്യാമൃതം ജൈവ വള വിതരണവും നടത്തി. ക്ഷേത്രം ചെയർമാൻ സുധാകരൻ കാവുകാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രത്തിലെ ഗോശാലയിൽ നിന്ന് ഉത്പാതിപ്പിക്കുന്ന ജൈവ വളമാണ് വിതരണം ചെയ്തത്. തുടർന്ന് ജൈവകൃഷിയെ സംബന്ധിച്ച് മുൻകൃഷി ഓഫീസർ പങ്കജാക്ഷൻ നായർ ക്ലാസ് നയിച്ചു.