കട്ടപ്പന: ഗവ. കോളേജിൽ 2021- 22 അദ്ധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും എം.ഫിൽ, നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി നാലിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04868272347.