ഇടുക്കി: ഗവ. എൻജിനിയറിംഗ് കോളേജിൽ മേട്രൺ തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നതിന് ജനുവരി നാലിന് രാവിലെ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10ന് കോളേജിൽ ഹാജരാകേണ്ടതാണ്. യോഗ്യത പത്താം ക്ലാസ്, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കൊണ്ടുവരണം.