pj
ജോമോൻ ചാരിറ്റബിൾ ട്രസ്റ്റ് വഴി അമേരിക്കയിൽ സൗത്ത് ഫ്ളോറിഡ കേരള സമാജം ഏർപ്പെടുത്തിയ അംഗപരിമിതർക്കുള്ള വീൽചെയർ വിതരണം പടി. കോടിക്കുളം സ്വദേശി ബിനോയി കുരുവിള വട്ടക്കുന്നേലിന് നൽകി പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

തൊടുപുഴ: അംഗപരിമിതരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ നാനാതുറകളിലുള്ളവർ സഹായമേകണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. അമേരിക്കയിൽ സൗത്ത് ഫ്ളോറിഡയിലുള്ള മലയാളി സംഘടന കേരള സമാജം തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജോമോൻ ചാരിറ്റബിൾ ട്രസ്റ്റിലൂടെ അംഗ പരിമിതർക്ക് നൽകുന്ന പത്ത് വീൽചെയറുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു പി.ജെ. ജോസഫ് എം.എൽ.എ. ലോക വികലാംഗ വർഷത്തോടനുബന്ധിച്ചാണ് 2020- 21 കേരള സമാജം പ്രസിഡന്റ് ജോർജ് മാലിയിലിന്റെയും അമേരിക്കൻ പ്രവാസി മലയാളി ജോജി ജോണിന്റെയും നേതൃത്വത്തിൽ ജോമോൻ ചാരിറ്റബിൾ ട്രസ്റ്റിന് വീൽ ചെയറുകൾ അനുവദിച്ചത്.
ബിനോയി കുരുവിള വട്ടക്കുന്നേൽ പടി. കോടിക്കുളം, മേരിക്കുട്ടി സ്‌കറിയാ അരീപ്പറമ്പിൽ ഇടവെട്ടി, ടി.എം. ജോണി തട്ടാപറമ്പിൽ കാഞ്ഞാർ, ശിവദാസ് പന്നാരക്കുന്നേൽ കരിമണ്ണൂർ, കുര്യാക്കോസ് തൈപ്പറമ്പിൽ മുളപ്പുറം, ബൈജു ആലക്കച്ചാലിൽ മണക്കാട്, അക്കാമ്മ മാത്യൂ ചേന്നാപ്പാറയിൽ തട്ടാരത്തട്ടാ, അശ്വിൻ പൂവത്തിങ്കൽ മണക്കാട്, സജിതാ മോൾ നെല്ലിക്കുന്നേൽ മേത്തൊട്ടി, ഏലിക്കുട്ടി ജോസഫ് കുളമ്പേൽ മീമുട്ടി എന്നിവർക്കാണ് പി.ജെ. ജോസഫ് എം.എൽ.എ വീൽ ചെയറുകൾ നൽകിയത്. ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. മോനിച്ചൻ, കരിമണ്ണൂർ ഗ്രാമപഞ്ചായത്തംഗം ബൈജു വറവുങ്കൽ, വഴിത്തല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ക്ലമന്റ് ഇമ്മാനുവേൽ, സി.എസ്.ഡി.എസ് താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി രഞ്ജിത് മനപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.