കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് ആരംഭിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ പി.എ. മുഹമ്മദ് അനസ്, എസ്. അപർണ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 7.30ന് പരേഡ് പ്രാക്ടീസ് സെക്ഷനോടെ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10ന് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ നിർവഹിച്ചു. യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷനായിരുന്നു. കരിമണ്ണൂർ പ്രിൻസിപ്പൽ എസ്‌.ഐ കെ.എച്ച്. ഹാഷിം, എസ്‌.ഐ ദിനേശ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. സി.പി.ഒ ജിയോ ചെറിയാൻ സ്വാഗതവും എ.സി.പി.ഒ എലിസബത്ത് മാത്യു നന്ദിയും പറഞ്ഞു. സീനിയർ അദ്ധ്യാപിക ഷേർലി ജോൺ വടക്കേക്കര, എ.എസ്‌.ഐ ജയ എന്നിവർ നേതൃത്വം നൽകി. ദ്വിദിന ക്യാമ്പിനോടനുബന്ധിച്ച് ഡിവൈ.എസ്.പി കെ. സദൻ ജൂനിയർ കേഡറ്റുകളുടെ യൂണിഫോം വിതരണവും ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ കമ്മ്യൂണിറ്റി പ്രൊജക്ടുകളെ പരിചയപ്പെടുത്തിക്കൊണ്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ജിബിൻ മാത്യുവും ആത്മവിശ്വാസത്തെ കുറിച്ച് സീനിയർ കേഡറ്റ് ബ്ലെസി ബിജുവും ക്ലാസ് നയിച്ചു. ക്യാമ്പ് 28ന് വൈകിട്ട് മൂന്നിന് സമാപിക്കും.