തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് ദേവികുളം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും അഴുത ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലെയും പട്ടികജാതി ഗുണഭോക്താക്കൾക്ക് പോത്ത് വളർത്താൻ ധനസഹായം നൽകുന്നു. അപേക്ഷകൾ അതത് മൃഗാശുപത്രികളിൽ 10വരെ സ്വീകരിക്കും. ആറ് മുതൽ എട്ട് മാസം വരെ പ്രായമുള്ളതും 12,​000 രൂപ വിലവരുന്നതുമായ ഒരു പോത്തുകിടാവിനെ വളർത്തുന്നതിനായി വാങ്ങുന്നവർക്ക് 6000/ രൂപ സബ്‌സിഡി നൽകും. ദേവീകുളം, മൂന്നാർ, കാന്തല്ലൂർ, മറയൂർ, ചിന്നക്കാനാൽ, മാങ്കുളം, ശാന്തമ്പാറ, വട്ടവട, വണ്ടിപ്പെരിയാർ,​ ഏലപ്പാറ, കുമിളി, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലുള്ലവർ പ്രയോജനം ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം.