കട്ടപ്പന: മുരിക്കാട്ടുകുടി ഗവ: ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിന് തുടക്കമായി. 'അതിജീവനം- 2021' എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ തരം പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന യോഗത്തിന്
സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു വർഗീസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തങ്കമണി സുരേന്ദ്രൻ, വാർഡ് മെമ്പർ റോയി എവറസ്റ്റ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ വോളണ്ടിയർമാർക്ക് ക്ലാസ് നൽകി.