ഇടുക്കി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ എസ്.സി.എ.എസ്.സി.പി പദ്ധതി പ്രകാരം ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബി.പി.എൽകാരിൽ നിന്ന് സൗജന്യ തേനീച്ചവളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെന്റോടെ പരിശീലനവും സൗജന്യമായി അഞ്ച് തേനീച്ചപ്പെട്ടികൾ കോളനി സഹിതവും നൽകും. താത്പര്യമുള്ളവർ ബയോഡേറ്റാ, റേഷൻ കാർഡിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷകൾ 15ന് മുമ്പ് നേരിട്ടോ, പ്രോജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പുളിമൂട്ടിൽ ബിൽഡിംഗ്, ഇടുക്കി റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ നൽകണം. ഫോൺ: 04862222344.