ഇടുക്കി: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ വെൽഫെയർ ഓർഗനൈസേഷൻ, വെൽഫെയർ കമ്മീഷണർ ഓഫീസിന്റെ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിലേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആറുമാസത്തേക്ക് നിയമനം. മാസവേതനം 60,000 രൂപ. മിനിമം യോഗ്യത എം.ബി.ബി.എസ്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 10ന് തിരുവനന്തപുരം വെൽഫെയർ കമ്മിഷണർ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിലാസം: വെൽഫെയർ കമ്മിഷണർ ഓഫീസ് (സി), രണ്ടാംനില, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം- 695033.