കുമാരമംഗലം: തൊടുപുഴ ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ആലോചനാ യോഗവും സ്വാഗത സംഘം രൂപീകരണവും കുമാരമംഗലം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി.ജെ. പോളിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ തുടങ്ങിയവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര സംഘം പ്രതിനിധികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.