മുട്ടം:​​​​ എൻജിനിയറിങ്ങ് കോളേജിന് സമീപം കാർ ഓടയിൽ വീണു. ഇന്നലെ വൈകിട്ട് 5.45 നായിരുന്നു അപകടം. മൂവാറ്റുപുഴയിലുള്ള കുടുംബം ഈരാറ്റുപേട്ടയ്ക്ക് പോയി തിരികെ വരുമ്പോൾ റോഡരുകിലെ വലിയ കല്ലിൽ ചക്രം കയറിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി ഓടയിൽ വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മുട്ടം എസ്.ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി ക്രെയ്ൻ ഉപയോഗിച്ച് കാർ ഉയർത്തി.