കട്ടപ്പന :കട്ടപ്പന സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ (18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺ വഴിയാണ് ശ്രീക്കുട്ടൻ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് രാത്രികാലങ്ങളിൽ രാജേഷിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇവരെ പിടികൂടിയതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ വിശാൽ ജോൺസൻ, എസ്.ഐ കെ. ദിലീപ്കുമാർ, എ.എസ്.ഐ കെ.സി. ഹരികുമാർ, എബിൻ ജോസ്, സതീഷ്, പ്രശാന്ത് മാത്യു എന്നിവർ ഉൾപെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.