
അറക്കുളം: മദ്ധ്യവയസ്കനെ കുളിമുറിയിൽ തെന്നി വീണ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാനിക്കൽ ബോബിയാണ് (51) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് ബോബിയെ കുളിമുറിയിൽ മരിച്ചു കിടക്കുന്നതായി വീട്ടുകാർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. പിതാവ്: ജോർജ് (പാപ്പച്ചൻ), മാതാവ്: ത്രേസ്യാമ്മ, സഹോദരങ്ങൾ: റ്റോമി ഷേർളി, സോമി, ഷെൽമ.