തൊടുപുഴ: സീമാസിൽ മൈവെഡ്ഡിംഗ് ഫ്ളോർ ഉദ്ഘാടനം പ്രമാണിച്ച് ഒരുക്കിയ ഓഫറുകൾ ജനുവരി 31 വരെ നീട്ടി. വിവാഹ പാർട്ടികൾക്ക് വിവാഹ സാരി സൗജന്യമായി ലഭിക്കും. കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട്. 60,​000 രൂപയുടെ പർച്ചേസിന് 10,​000 രൂപ, 50,​000 രൂപയുടെ പർച്ചേസിന് 60,​00 രൂപ, 30,​000 രൂപയുടെ പർച്ചേസിന് 5,​000 രൂപ, 25,​000 രൂപയുടെ പർച്ചേസിന് 3,​000 രൂപ എന്നിങ്ങനെയാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ വിജയിച്ച വിവാഹ പാർട്ടിയുടെ പർച്ചേസ് തുക മുഴുവൻ തിരികെയും നൽകും. ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായി റോയൽ എൻഫീൽഡും ലഭിക്കും. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങൾക്കായി 100% ക്വാളിറ്റിയുള്ള ഏറ്റവും പുതിയ ബ്രാന്റഡ്‌ വസ്ത്രങ്ങൾ, പാർട്ടിവെയറുകൾ, സാരികൾ, ചുരിദാർ സെറ്റ്, ചുരിദാർ മെറ്റീരിയൽ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയെല്ലാം വൻ വിലക്കുറവിൽ ലഭിക്കും. വിവാഹ സാരികളിലെ ഏറ്റവും പുതിയ ട്രെന്റായ കോപ്പർ കാഞ്ചീപുരം, പേസ്റ്റൽ ബ്രൊക്കേഡ്, സിൽവർ ബ്രൊക്കേഡ്,
കാഞ്ചീപുരം, ബനാറസ് ബ്രൊക്കേഡ്, സിൽവർടിഷ്യു, ഗോൾഡൻ ടിഷ്യു എബോസ്‌ വെഡ്ഡിംഗ്‌ സാരികൾ, കോപ്പർ എത്‌നിക്‌ വർക്ക് സാരികൾ, കോപ്പർ ജൂട്ട്‌ സിൽക്ക്‌ സാരികൾ എന്നിവയുടെ അതിവിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.