ranjith
പരിക്കേറ്റ വാച്ചർ രഞ്ജിത്‌

നെടുങ്കണ്ടം: അരുവിക്കുഴി വിനോദസഞ്ചാരകേന്ദ്രത്തിൽ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വാച്ചറിന് സാരമായ പരിക്ക്. വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. വിനോദസഞ്ചാരകേന്ദ്രം വാച്ചർ പാലയ്ക്കൽ രഞ്ജിത്തിനാണ് (33) ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തിനും കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45നായിരുന്നു ആക്രമണം ഉണ്ടായത്. പോളച്ചിറയിൽ അജിയുടെ നേത്യത്വത്തിൽ തലമൂടികെട്ടിയ നാല് പേർ അടങ്ങുന്ന സംഘമാണ് രഞ്ജിത്തിനെ ആക്രമിച്ചത്. വിനോദസഞ്ചാരകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണമാണ് രഞ്ജിത്തിനെ ആക്രമിക്കാൻ കാരണം. വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. അക്രമികൾക്കെതിരെ പൊലീസ് നിയമ നടപടികൾ കൈകൊള്ളണമെന്ന് സി.പി.ഐ അണക്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.