തൊടുപുഴ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാർട്ടിയുടെ 137-ാമത് ജന്മദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പതാക ഉയർത്തി ജന്മദിനസന്ദേശം നൽകി മധുരം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ നേതൃത്വം നൽകി. കെ.ആർ. സോമരാജ്,​ ജോൺസൻ കുര്യൻ,​സിബി ദാമോദരൻ,​ റെഷി ഇല്ലിക്കൽ,​ അഖിലേഷ് ദാമോദരൻ,​ നൈസി ഡെനിൽ,​ഹാജ്‌റാ സൈദുമുഹമ്മദ്, പി.ടി. ജോസ്,​ ജോണി പുത്തിരി,​ അജോ ജോളി,​ കരീം മാളിയേക്കൽ,​ ഗോപി കാവുംതടം തുടങ്ങിയവർ പങ്കെടുത്തു.