കട്ടപ്പന: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌നാ ലിഖ്‌നാ അഭിയാനിന്റെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്‌സൺ ബീനാ ജോബി അക്ഷരദീപം തെളിയിച്ച് നിർവഹിച്ചു. 15 വയസിനു മുകളിൽ പ്രായമുള്ള നിരക്ഷരരെ കണ്ടെത്തി വിദ്യാഭ്യാസം നൽകുന്ന പഠ്‌നാ ലിഖ്‌നാ അഭിയാൻ സാക്ഷരതാ പദ്ധതി നഗരസഭയിലെ 34 വാർഡുകളിലും നടപ്പാക്കുന്നുണ്ട്. ഇതിനായി കണ്ടെത്തിയ റിസോഴ്‌സ് പേഴ്‌സൺ മാർക്കുള്ള ട്രയിനിംഗും ഉദ്ഘാടന യോഗത്തിന് ശേഷം നടന്നു. ചടങ്ങിൽ വാർഡ് കൗൺസിലർമാരായ രാജൻ കാലാച്ചിറ, സുധർമ്മ മോഹൻ, എസ്.ടി പ്രമോട്ടർ എൻ. ബിന്ദു, പ്രേരക്മാരായ കെ.എം. ഗീതമ്മ, അശ്വതി സുരേഷ് എന്നിവർ പ്രസംഗിച്ചു.