ഇടുക്കി: ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് രണ്ടിന് രാവിലെ ഒമ്പത് മുതൽ പാണ്ടിപ്പാറ ബ്രില്ല്യന്റ് സ്റ്റേഡിയത്തിൽ നടക്കും. വോളിബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും സംസ്ഥാന വോളിബോൾ അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 15, 16 തീയതികളിലായി പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സീനിയർ സൗത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.ടി. തോമസ് അറിയിച്ചു.