ഇടുക്കി: ഗവ. മെഡിക്കൽ കോളേജ് ലബോറട്ടറിയിൽ വിവിധ രക്ത പരിശോധനകൾക്കാവശ്യമായ റീഎജന്റുകളും, ഓർത്തോപീഡിക്‌സ് ഇംപ്ലാന്റിന്റെ വിവിധ തരത്തിലുള്ള ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സഹായികളും ലഭ്യമാവുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ആശുപത്രി സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തീയതി അഞ്ചിന് വൈകിട്ട് നാല്. കൂടുതൽ വിവരങ്ങൾ ആശുപത്രി നോട്ടീസ് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.