malabar
തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ തൊടുപുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തൊടുപുഴ സർവ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ വൈസ് പ്രസിഡന്റ് ലിസിയമ്മ മാണി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. മത്തച്ചൻ പുരക്കൽ, ഡി. ഗോപാലകൃഷ്ണൻ, എസ്.ജി. ഗോപിനാഥൻ, ജോർജ്ജ് അഗസ്റ്റ്യൻ, എ. സുരേഷ് കുമാർ, പി.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.