ചെറതോണി: അഖിലേന്ത്യ കിസാൻസഭ ജില്ലാ നേതൃത്വ ക്യാമ്പ് നാളെ ചെറുതോണി വ്യാപാര ഭവനിൽ നടക്കും. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ. വേണഗോപാലൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കിസാൻ സഭ ദേശീയ സമിതി അംഗം മാത്യു വർഗീസ്, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ദാസപ്പൻ എന്നിവർ സംസാരിക്കും.