കോളപ്ര: കുടയത്തൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹരിത കേരളത്തിന്റെ ജലഗുണ പരിശോധനാ ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.സി. ബൈജു അദ്ധ്യക്ഷനായിരുന്നു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു, വാര്‍ഡ് മെമ്പര്‍ ഷീബ ചന്ദ്രശേഖരപിള്ള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിസ് പുന്നൂസ്, ലാബിന്റെ ചുമതലയുള്ള കെമിസ്ട്രി അദ്ധ്യാപകന്‍ എന്‍. ആനന്ദ്, എന്‍.എസ്.എസ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എന്‍. ഷിബു എന്നിവര്‍ സംസാരിച്ചു.