ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ.സി. ജോർജ്ജിന്റെ ഒമ്പതാമത് അനുസ്മരണ യോഗം വിമലഗിരിയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്ക് ശേഷം മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. എ.പി. ഉസ്മാൻ, ജോസ് ഊരക്കാട്ടിൽ, എം.ടി. തോമസ്, അഡ്വ. അനീഷ് ജോർജ്ജ്, ജോയി വർഗീസ്, ജിൻസി ജോയി, ശശികല രാജു, തങ്കച്ചൻ മാണി എന്നിവർ പ്രസംഗിച്ചു.