തൊടുപുഴ: ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ ചിലവ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ കുമ്പംകല്ല് സ്വദേശി സനൂപിനെ (19) കുത്തി പരിക്കേൽപിച്ച സംഭവത്തിൽ കാരിക്കോട് തെക്കുംഭാഗം ചോക്കംപാറ പള്ളിപ്പറമ്പിൽ സാംസൺ പീറ്ററിനെയാണ് (18) അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിന് മങ്ങാട്ടുകവലയിലായിരുന്നു സംഭവം. വൈകിട്ട് ബസിൽ കയറിയ സാംസൺ യാത്രക്കാരുടെ ഇടയിൽ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യാത്രക്കാർ ബഹളം വെച്ചതോടെ അക്രമി ഇറങ്ങി ഓടി. ഇതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.