തൊടുപുഴ: കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ 25-ാമത് ജില്ലാ സമ്മേളനം രണ്ടിന് രാവിലെ 10ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എ.സി.എ ജില്ലാ പ്രസിഡന്റ് സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്സ് ആന്റ് സെക്ഷൻസ് ജഡ്ജി പി.എസ്. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, എ.കെ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജ്മോഹൻ, തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസ് മാത്യു, ജില്ലാ സെക്രട്ടറി സ്വീറ്റ്‌സൺ ജോസഫ് എന്നിവർ പങ്കെടുക്കും.