തൊടുപുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച അന്തരിച്ച പ്രമുഖ ആയുർവേദ ചികിത്സകനും റിട്ട. ഭാരതീയ ചികിത്സാ വകുപ്പ് സംസ്ഥാന ഡയറക്ടറുമായ പെരുമ്പിള്ളിച്ചിറ ഡോ. ആർ. രാമഭദ്രവാര്യർ അനുസ്മരണ യോഗം പി.ജെ. ജോസഫ് എം.എൽ.എ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ഭാരതീയ ചികിത്സാ വകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.പി. ശ്രീനിവാസൻ, മുൻ അഡിഷണൽ സെക്രട്ടറി മാത്യു ജോസ്, അസോസിയേഷൻ രക്ഷാധികാരി ഡോ. എം. ഷർമദ് ഖാൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. തൊടിയൂർ ശശികുമാർ, ഡോ. കെ.എം. മാധവൻ, ഡോ. പി.എ. ജോർജ്, ഡോ. പി. ജയറാം, ഡോ. വി.ജി. ജയരാജ്, ഡോ. എസ്. സത്യശീലൻ, ഡോ. എം.എസ്. നൗഷാദ്, ഡോ. വഹീദ റഹ്മാൻ, ഡോ. ആശ, ഡോ. എസ്. ഷൈൻ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.