തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നടപ്പന്തലിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനം ഇന്ന് രാവിലെ ആരംഭിക്കുമെന്ന് ക്ഷേത്രം അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് എം. രമേശ് അറിയിച്ചു. ഒന്നാം ഘട്ട നിർമാണം പൂർത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ ചെലവായിട്ടുണ്ട്. 12500 സ്ക്വയർ ഫീറ്റ് വരുന്ന നടപ്പന്തലിന്റെ 4500 സ്ക്വയർ ഫീറ്റ് പൂർത്തീകരിച്ചു. ക്ഷേത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നടപ്പന്തലിന്റെ പൂർത്തീകരണത്തിനുള്ള ശ്രമമാണ് രണ്ടാം ഘട്ട പണിയോടെ ആരംഭിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.