ഇടുക്കി: ഗവ. എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃതത്വത്തിൽ നടന്ന സപ്തദിന ക്യാമ്പിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ജെ. ജലജ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ആഫീസർ എസ്. ഇന്ദുജ സ്വാഗതമാശംസിച്ചു. മാത്തമാറ്റിക്സ് ആന്റ് ബേസിക് സയൻസ് എച്ച്.ഒ.ഡി പ്രൊഫ. എസ്. സുധിൻ, ഐ.ടി ഡിപാർട്ട്മെന്റ് അസി. പ്രൊഫസർ രതീഷ് ടി.കെ എന്നിവർ ആശംസകളർപ്പിച്ചു. ക്യാമ്പിൽ എക്സൈസ് ആഫീസർ സാബുമോന്റെ നേതൃത്വത്തിൽ 'സ്പർശം- 21" എന്ന പേരിൽ സെമിനാർ നടത്തി. തുടർന്ന് ക്യാമ്പസും ലേഡീസ് ഹോസ്റ്റൽ പരിസരങ്ങളും ശുചീകരിച്ചു. ഫയർ ആന്റ് സേഫ്‌റ്റി ആഫീസർ സുധീർ കുമാർ, വൈൽഡ് ലൈഫ് സാങ്ച്വറി ആഫീസർ ജോസഫ് വർഗീസ്, ഡോ. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസുകളും ക്ലാസിൽ സംഘടിപ്പിച്ചു.