livestock
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സി.എൻ. ഷിനുകുമാറിനെ വാർഡ് മെമ്പർ ടെസി സതീഷിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

മുട്ടം: എള്ളുമ്പുറം അംഗൻവാടി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മുട്ടം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ സി.എൻ. ഷിനുകുമാറിനെ ആദരിച്ചു. കൊവിഡ് രോഗികളായതിനെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത കുടുംബങ്ങളിലെ പശു കിടാക്കൾക്ക് പുല്ല് ചെത്തിയും കാലിത്തീറ്റ എത്തിച്ചും കൊടുത്തതിനെ തുടർന്നായിരുന്നു ആദരം. വാർഡ് മെമ്പർ ടെസി സതീഷ് യോഗം ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി അംഗങ്ങളായ പി.എസ്. സതീഷ്, കെ.ഇ. സണ്ണി, അംഗൻവാടി ടീച്ചർ ഡെസ്‌ലി സാമൂവൽ എന്നിവർ നേതൃത്വം നൽകി.