തൊടുപുഴ: മുസ്ലിം ലീഗ് നേതൃത്വത്തിൽ നടന്ന ഡി.വൈ.എസ്.പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ പൊലീസിൽ കീഴടങ്ങി. യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.എ. മുഹമ്മദ് അമീൻ, ട്രഷറർ കെ.എസ്. കലാം, സംസ്ഥാന കൗൺസിൽ അംഗം കെ.എം. അജിനാസ്, ജില്ലാ കൗൺസിൽ അംഗം കെ.ബി. ഹംസ, മുനിസിപ്പൽ കൗൺസിൽ അംഗം വി.എൻ അൻസാരി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. നേരത്തെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 22നായിരുന്നു ഇടവെട്ടിയിലെ സി.പി.എം അക്രമത്തിനെതിരായി ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.