തൊടുപുഴ: ഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ബിരുധധാരികളായ ഡോക്ടർമാർക്കും അനുമതി നൽകിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ആയുർവേദ സംഘടനകൾ. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് നേരത്തെ പരിഗണിച്ചിരുന്നതെങ്കിൽ ഇനി ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും. ഈ തീരുമാനമെടുത്ത സർക്കാരിനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും അഭിനന്ദിക്കുന്നതായും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ്, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ജിനേഷ് ജെ. മേനോൻ എന്നിവർ പറഞ്ഞു.