തൊടുപുഴ: മഹിളാ പ്രധാൻ ഏജന്റുമാരുടെ ആഭിമുഖ്യത്തിൽ പി.ടി. തോമസ് അനുസ്മരണം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. റിട്ട. എ.ഡി.എൻ.എസ് ശിവ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപക്,​ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ,​ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്,​പൊതുപ്രവർത്തകരായ ജാഫർഖാൻ മുഹമ്മദ്, ടി.ആർ. സോമൻ, പ്രതിഭാ ബാബു, കൗൺസിലർ സഫിയ ജബ്ബാർ,​ മഹിളാ പ്രധാൻ ഏജന്റ് പ്രതിനിധികളായ ബീന, കെ.സി. ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.