ഇടുക്കി: കാഞ്ഞാറിൽ നടന്ന ജില്ലാ മിനി വോളീബോൾ ചാമ്പ്യൻഷിപ്പിൽ കാഞ്ഞാർ വിജിലന്റ് ക്ലബ്ബ് ഒന്നാംസ്ഥാനവും കട്ടപ്പന റോമാ വോളീബോൾ ക്ലബ്ബ് രണ്ടാംസ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ചെറുതോണി സ്പാർട്ടൺ ഒന്നാം സ്ഥാനവും ഇടുക്കി ന്യൂസ്റ്റാർ രണ്ടാം സ്ഥാനവും വാഴത്തോപ്പ് യുവപ്രതിഭ മൂന്നാംസ്ഥാനവും നേടി. വിജയികളെ കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എൽ. ജോസഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്, സംഘാടക സമിതി ജനറൽ കൺവീനർ സാബു ജോസഫ് എന്നിവർ അനുമോദിച്ചു.