തടിയമ്പാട്: 14-ാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻകുമാർ, എം.എം. ഷാഹുൽ, ഹമീദ്, കെ.ആർ. ജനാർദനൻ, വി.എൻ. സുഭാഷ്, കെ.ജെ. സെബാസ്റ്റ്യൻ, ഡി. അനിൽ എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാന്മാർ, സെക്രട്ടറിമാർ, പ്ലാൻ സെക്ഷൻ ക്ലാർക്കുമാർ തുടങ്ങിയവർക്കായിരുന്നു ഏകദിന ശില്പശാല.