മൂലമറ്റം: സെന്റ്‌ ജോസഫ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കോളേജിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതി പ്രകാരമാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എൻ.എസ്.എസ് ക്യാമ്പ് ഓഫീസേഴ്‌സായ രൂപ ജോസ്, അഭിലാഷ് മാത്യു, സനു മാത്യു, ദിലീപ് മങ്കുഴിയിൽ വോളന്റീയർ സെക്രട്ടറിമാരായ ആദിത്യ കൃഷ്ണൻ, നെയാ മോൾ,​ ജോസഫ് ഗംഗ വി.ആർ. വർഷ,​ ബി. മരിയ, അനാമിക സന്തോഷ്, അനസൂയ ശശി, മുഹമ്മദ് സഫ്വാൻ, അജിത്ത് കൃഷ്ണ എം.എസ്, അക്ഷയ് എം.എസ്, നന്ദു സജി, ജിസ്വിൻ ജോജൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.