തൊടുപുഴ: കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന താഴെ തട്ടിലെ ആരോഗ്യ പ്രവർത്തകരോടുള്ല അവഗണന അവസാനിപ്പിക്കണമെന്ന് കേരള ഗവ: ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയിസ് ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.ടി. ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജൻ എന്നിവർ സംസാരിച്ചു. കേരള ഗവ: ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന ജനറർ സെക്രട്ടറി സി.എ. കുമാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ സ്വാഗതവും എ.എസ്. മഹേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.കെ. സജിമോൻ (പ്രസിഡന്റ്), കെ. ജലജ (വൈസ് പ്രസിഡന്റ്), എ.എസ്. മഹേഷ് (സെക്രട്ടറി), പി.എ. സുമ (ജോയിന്റ് സെക്രട്ടറി) പി.ജി. ജയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.