കട്ടപ്പന: കട്ടപ്പനയിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും പൊതുയോഗവും നടന്നു. പ്രസിഡന്റായി തോമസ് ജോസിനെയും (മാധ്യമം), സെക്രട്ടറിയായി വിൻസ് സജീവിനെയും ( ദേശാഭിമാനി), ട്രഷററായി ബെന്നി കളപ്പുരയേയും (ചന്ദ്രിക) വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പി.ഡി. സനീഷ് (മലയാള മനോരമ), ജോയിന്റ് സെക്രട്ടറി വി.എസ്. അസറുദ്ദീൻ (മാതൃഭൂമി), റോയ് വർഗീസ്, അഖിൽ ഫിലിപ്പ്, രാഹുൽ വിനോദ്, എം.സി. ബോബൻ, ജെയ്ബി ജോസഫ്, സിറിൽ ലൂക്കോസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ കെ.എസ്. ഫ്രാൻസീസ്, കെ.എം. മത്തായി, എം.സി. ബോബൻ, ജയ്ബി ജോസഫ് തുടങ്ങിയവർ പൊതുയോഗത്തിൽ പ്രസംഗിച്ചു.