babu
എം.എൻ. ബാബുവിന് കെ.എച്ച്.ആർ.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം

തൊടുപുഴ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എൻ. ബാബുവിന് കെ.എച്ച്.ആർ.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദീർഘനാളായി കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച ബാബുവിന് നൽകിയ അംഗീകാരത്തിലും ജില്ലയ്ക്ക് ലഭിച്ച പരിഗണനയിലും ജില്ലാ ഭാരവാഹികൾ ആഹ്ലാദം പങ്കുവച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന സംസ്ഥാന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളുടെ പ്രത്യേക ചാർജ്ജും വർക്കിംഗ് പ്രസിഡന്റിനുണ്ട്. ജില്ലാ ഭാരവാഹികളായ എം.എസ്. അജി, ജയൻ ജോസഫ്, പി.കെ. മോഹനൻ, പ്രവീൺ വി, ടി.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.