uparodham
തൊടുപുഴ വാട്ടർ അതോറിട്ടി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറെ മുൻസിപ്പൽ കൗൺസിലർമാരായ ഷീൻ വർഗീസ്, മിനി മധു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധിക്കുന്നു

തൊടുപുഴ: ഒളമറ്റം പെരക്കോണി മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാരായ മിനി മധു, ഷീൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ കുടിവെള്ളം കിട്ടാതായിട്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാക്കാത്തതിനാലാണ് ഉപരോധം സംഘടിപ്പിച്ചത്. ഉപരോധ സമരത്തിൽ കൗൺസിലർമാരായ മിനി മധു, ഷീൻ വർഗീസ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സലിം കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ഷൈനു സൈമൺ, പെരക്കോണി ബ്രാഞ്ച് സെക്രട്ടറി നജീബ് ടി.പി, ഹരീഷ് കുമാർ, സെബാസ്റ്റ്യൻ, ജോൺ പി.ഡി, കണ്ണൻ, ഓമന, സുനിൽ, ജൈനമ്മ, രാജൻ, വിജയൻ, ജിതിൻ, നൗഷാദ്, ബേബി തുടങ്ങി പ്രദേശവാസികളുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തിയത്. 24 മണിക്കൂറിനുള്ളിൽ മേഖലയിൽ കുടിവെള്ളം എത്തിക്കാമെന്ന അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.