മുട്ടം: പഞ്ചായത്ത്‌ സ്ഥാപിച്ച കമ്പി വേലിയും ചുറ്റ് പ്രദേശങ്ങളും വാർഡ് മെമ്പർ റെജി ഗോപിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മുട്ടം പരപ്പാൻ തോട്ടിലേക്ക് വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതിനെ തുടർന്ന് തോടിന്റെ തീരത്ത് പഞ്ചായത്ത്‌ കമ്പി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വള്ളിപ്പടർപ്പും മറ്റും വളർന്ന് തുരുമ്പിച്ച് നശിക്കുന്ന അവസ്ഥയിലായിരുന്നു. ഇത്‌ സംബന്ധിച്ച് വ്യാപകമായി പരാതിയും ഉയർന്നിരുന്നു.