തൊടുപുഴ: ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയുടെ ഹൃദയപൂർവ്വം ഡി.വൈ.എഫ്‌.ഐ ക്യാമ്പയിന് ജില്ലാ ആശുപത്രിയിൽ ഇന്ന് തുടക്കമാകും.

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം ഡി.വൈ.എഫ്‌.ഐ എന്ന മുദ്രാവാക്യമുയർത്തിയുള്ള പൊതിച്ചോറ് വിതരണമാണ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിക്കും. ജില്ലാസെക്രട്ടറി രമേശ് കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.പി. സുമേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. രാജ എം.എൽ.എ, രമ്യ റെനീഷ് തുടങ്ങിയവർ പങ്കെടുക്കും.